Sunday, May 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണമെന്നും പ്രചാരണത്തിന് ആവശ്യമായ പണം നൽകാമെന്നും പറഞ്ഞ് ഒരാൾ ഏജന്റിനെ വിട്ടിരുന്നു,...

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണമെന്നും പ്രചാരണത്തിന് ആവശ്യമായ പണം നൽകാമെന്നും പറഞ്ഞ് ഒരാൾ ഏജന്റിനെ വിട്ടിരുന്നു, ഇയാളുടെ വിവരം ഉടൻ വെളിപ്പെടുത്തുമെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ താൻ ദേശീയ നേതൃത്വത്തിനു പരാതി നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. ആലപ്പുഴയിൽ എൻഡിഎയുടെ മുന്നേറ്റം തടയാൻ കര‌ിമണൽ കമ്പനി ഉടമ നേതൃത്വം നൽകുന്ന മറ്റൊരു വിഭാഗവും ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നു ശോഭ ആരോപിച്ചു. 


താനും പ്രവർത്തകരും മുണ്ട് മുറുക്കിയുടുത്താണു പ്രവർത്തിക്കുന്നത്. ആലപ്പുഴയിൽ ത്രികോണ മത്സരം എന്ന നിലയെത്തിയപ്പോഴാണു തനിക്കെതിരെ പ്രചാരണം നടക്കുന്നതെന്ന് അവർ ആരോപിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ പണം നൽകാമെന്നും പറഞ്ഞ് ഒരാൾ ഏജന്റിനെ വിട്ടിരുന്നുവെന്നും ഇയാളുടെ വിവരം ഉടൻ വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ഇടയ്ക്കു വികാരഭരിതയായി അവർ വിതുമ്പി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments