വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫലസ്തീൻ അനുകൂല വിദ്യാർഥി സംഘടന നേതാക്കൾക്ക് വിസ നിഷേധിക്കുന്നതിനിടെ ട്രംപ് ഭരണകൂടത്തിനും അമേരിക്കക്കുമെതിരായ സാമൂഹിക മാധ്യമ പ്രവർത്തനങ്ങൾ നിരന്തരമായി നിരീക്ഷിക്കുന്നതായി റിപ്പോർട്ട്.
ട്രംപിന്റെ ഭരണത്തിനു കീഴിൽ എമിഗ്രേഷൻ അധികാരികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കുകയും ഭരണകൂട വിരുദ്ധമെന്ന് കരുതുന്നവ പോസ്റ്റ് ചെയ്യുന്ന വ്യക്തികൾക്ക് വിസയോ റെസിഡൻസി പെർമിറ്റോ നിഷേധിക്കുകയും ചെയ്യുമെന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പ്രസ്താവനയിൽ പ്രഖ്യാപിച്ചു. നയം ഉടനടി പ്രാബല്യത്തിൽ വരും.