Saturday, April 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎച്ച്1-ബി വിസ പ്രോഗ്രാം മൂന്ന് വർഷത്തേക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പ്രതിനിധികൾ ബിൽ അവതരിപ്പിച്ചു

എച്ച്1-ബി വിസ പ്രോഗ്രാം മൂന്ന് വർഷത്തേക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പ്രതിനിധികൾ ബിൽ അവതരിപ്പിച്ചു

വാഷിങ്ടൺ: യു.എസിൽ തദ്ദേശീയരായ തൊഴിലാളികൾക്ക് പകരം കുറഞ്ഞവേതനത്തിന് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള എച്ച്1-ബി വിസ പ്രോഗ്രാം മൂന്ന് വർഷത്തേക്ക് താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പ്രതിനിധികൾ യു.എസ് കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു.

അരിസോണയിൽ നിന്നുള്ള എലി ക്രെയിൻ ആണ് എൻഡ് എച്ച്-1ബി വിസ അബ്യൂസ് ആക്റ്റ് ബിൽ അവതരിപ്പിച്ചത്. മറ്റ് ഏഴ് റിപ്പബ്ലിക്കൻ പ്രതിനിധികൾ ഇതിനെ പിന്തുണച്ചു. വിദേശ തൊഴിലാളികളുടെ വേതന വാർഷിക പരിധി 65,000 ൽ നിന്ന് 25,000 വരെആയി കുറയ്ക്കുന്നതും പ്രതിവർഷം 2,00,000 യുഎസ് ഡോളറിൽ കൂടരുതെന്നും നിർദേശിക്കുന്നതാണ് ബിൽ. എച്ച്-1ബി വിസ ഉടമകൾ ആശ്രിതരെ യു.എസിലേക്ക് കൊണ്ടുവരുന്നത് തടയണമെന്നും ബിൽ നിർദ്ദേശിക്കുന്നു. റിപ്പബ്ലിക്കൻ അംഗങ്ങളായ ബ്രയാൻ ബാബിൻ, ബ്രാൻഡൻ ഗിൽ, വെസ്ലി ഹണ്ട്, കീത്ത് സെൽഫ് , ആൻഡി ഓഗിൾസ്, പോൾ ഗോസർ , ടോം മക്ലിന്റോക്ക് എന്നിവരാണ് ബില്ലിനെ പിന്തുച്ചത്.

കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് അമേരിക്കൻ ടെക് കമ്പനികൾ എച്ച്-1 ബി വിസ വ്യാപകമായി ഉപയോഗിക്കുന്നണ്ട്. ടെക്കികളും ഫിസിഷ്യൻമാരും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രൊഫഷണലുകൾ എച്ച്-1 ബി വിസ വൻതോതിൽ പ്രയോജനപ്പെടുത്തുന്നു. വിദേശിയെ ജോലിക്കു നിയമിക്കുന്നതിനു മുമ്പ് യോഗ്യതയുള്ള ഒരു അമേരിക്കൻ തൊഴിലാളിയെ കണ്ടെത്താൻ കഴിയുന്നില്ലെന്നും പിരിച്ചുവിടലുകൾ നടത്തിയിട്ടില്ലെന്നും തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തണമെന്നും ബിൽ നിർദേശിക്കുന്നു. എച്ച്-1 ബി വിസ ഉടമകൾ ഒന്നിലധികം ജോലികൾ ചെയ്യുന്നതും സ്റ്റാഫിങ് ഏജൻസികൾ പോലുള്ള മൂന്നാം കക്ഷികൾ വഴിയുള്ള നിയമനത്തിനും വിലക്കേർപ്പെടുത്തണമെന്നും ബിൽ നിര്‍ദേശിക്കുന്നു.

ഫെഡറൽ ഏജൻസികൾ കുടിയേറ്റക്കാരല്ലാത്ത തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതോ ജോലി ചെയ്യുന്നതോ നിരോധിക്കുക, എച്ച്-1 ബി വിസ ഉടമകളുടെ സ്റ്റാറ്റസ് സ്ഥിര താമസത്തിലേക്ക് ക്രമീകരിക്കുന്നത് വിലക്കുക എന്നിവയും ബിൽ ലക്ഷ്യമിടുന്നു. വിസ മാറ്റുന്നതിനിടെ അമേരിക്ക വിട്ടുപോകണമെന്നും ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments