Saturday, December 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറുപേരെ വെടിവെച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറുപേരെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറുപേരെ വെടിവെച്ച് കൊന്നു. രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ ഭൂമി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉത്തര്‍പ്രദേശിലെ ദിയോരാജിലെ രുദ്രാപൂരിലാണ് സംഭവം.ഏറെ കാലമായി കുടുംബങ്ങള്‍ തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇന്ന് രാവിലെ ഏഴു മണിയ്ക്ക് ശേഷം ഇരുകുടുംബങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വാക്കുതര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തോക്കുകളും മൂര്‍ച്ചയുള്ള ആയുധങ്ങളും ആയിട്ടായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.

മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കൊലപാതകം നടന്നതിന് പിന്നാലെ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ പൊലീസുകാരെയും അര്‍ദ്ധ സൈനീകരേയും കൂടുതല്‍ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments