Tuesday, November 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആദ്യ ഭാര്യയുടെ പല്ല് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തകര്‍ത്തു; 11 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി...

ആദ്യ ഭാര്യയുടെ പല്ല് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തകര്‍ത്തു; 11 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി

അബുദാബി: ആദ്യ ഭാര്യയുടെ പല്ല് അടിച്ചു തകര്‍ത്ത യുവാവിന് 50,000 ദിര്‍ഹം (11 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം വിധിച്ച് അബുദാബി സിവില്‍ കോടതി. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചാണ് ആദ്യ ഭാര്യയുടെ പല്ല് അബുദാബി പൗരന്‍ അടിച്ചു തകര്‍ത്തത്. ശരീരത്തില്‍ മറ്റു ഭാഗങ്ങളില്‍ ഇയാള്‍ പരിക്കേല്‍പ്പിച്ചിരുന്നു.

ശാരീരികവും ധാര്‍മികവും ഭൗതീകവുമായ നഷ്ടങ്ങള്‍ സ്ത്രീ അനുഭവിച്ചതായി കോടതി കണ്ടെത്തി. ഇതിനാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു.

തന്നെ ശാരീരികമായി ഉപദ്രവിച്ചതില്‍ ആദ്യ ഭര്‍ത്താവില്‍ നിന്ന് 300,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ത്രീ കോടതിയില്‍ കേസ് കൊടുത്തിരുന്നു. തന്റെ മുഖത്തും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ഭര്‍ത്താവ് മര്‍ദിച്ചതായും വിവാഹത്തിനു ശേഷം നിരവധി തവണ ശാരീരികമായി ഉപദ്രവിച്ചതായും സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു.

അക്രമത്തില്‍ തന്റെ വായിലെ മുന്നിലെ പല്ല് നഷ്ടമാകുകയും മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും ചതവ് പറ്റുകയും ചെയ്തതായി സ്ത്രീ പറഞ്ഞു. ഇത് ഇരുവരും വേര്‍പിരിയാന്‍ കാരണമായി. മുമ്പ് ഭര്‍ത്താവിനെതിരെ സ്ത്രീ കേസ് ഫയല്‍ ചെയ്യുകയും കോടതി ശിക്ഷ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, സ്ത്രീ ഭര്‍ത്താവിനെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

50,000 ദിര്‍ഹം നഷ്ടപരിഹാരം അനുവദിച്ച കോടതി വിധിയില്‍ സ്ത്രീയും പുരുഷനും അപ്പീല്‍ കോടതിയെ സമീപിച്ചു. തന്റെ ആദ്യ ഭാര്യയ്ക്ക് മുമ്പ് താത്കാലിക നഷ്ടപരിഹാരമായി 16,000 ദിര്‍ഹം അനുവദിച്ചതായി ഇയാള്‍ കോടതിയെ അറിയിച്ചു. എന്നാല്‍, താന്‍ അനുഭവിച്ച പീഡനങ്ങളെ അപേക്ഷിച്ച് ഈ തുക വളരെ കുറവാണെന്നും തനിക്ക് 300,000 ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നും സ്ത്രീ കോടതിയില്‍ വാധിച്ചു. എന്നാല്‍, കോടതി ഇരുവരുടെയും ആവശ്യങ്ങള്‍ നിരസിക്കുകയും കോടതി ആദ്യം വിധിച്ച 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനുള്ള വിധി നിലനിര്‍ത്തുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments