Tuesday, May 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിയമസഭ സംഘർഷ കേസ് പിൻവലിച്ച് മാപ്പ് പറയണം; പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ കെ.കെ.രമയ്ക്ക് ...

നിയമസഭ സംഘർഷ കേസ് പിൻവലിച്ച് മാപ്പ് പറയണം; പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്

കെ.കെ.രമ എം.എൽ.എയ്ക്ക് വീണ്ടും വധ ഭീഷണി കത്ത്. എം.എൽ.എ ഹോസ്റ്റലിലാണ് കത്ത് വന്നത്. നിയമസഭ സംഘർഷ കേസിലെ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി കത്ത് വന്നിരിക്കുന്നത്. അവസാനത്തെ താക്കീതാണെന്നും കത്തിൽ പരാമർശിക്കുന്നു.

കേസ് പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ ഒരു തീരുമാനം നടപ്പിലാക്കുമെന്നും ഭീഷണി കത്തിൽ പറയുന്നു. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുമെന്നും ഭീഷണികത്തിൽ വ്യക്തമാക്കുന്നു. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നത്. സംഭവത്തിൽ കെ.കെ.രമ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments