ദുബായ് : ദുബായ് ആരോഗ്യവിഭാഗത്തിന് കീഴിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വീസ നൽകുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
ദുബായിൽ ആരോഗ്യരംഗത്ത് ദീർഘകാലം പ്രവർത്തിച്ച നഴ്‌സുമാരുടെ അതുല്യ സംഭാവനകൾക്ക് ഇതോടെ അംഗീകാരമാകുന്നു. ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്റെ ഭദ്രതയ്ക്കും സമർപ്പിച്ചിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സേവനമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രേരണ. രാജ്യാന്തര നഴ്‌സസ് ദിനമായ ഇന്ന്(മേയ് 12) പ്രഖ്യാപിച്ച ഈ തീരുമാനം നഴ്‌സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമായി ദുബായും യുഎഇയും നൽകിവരുന്ന പിന്തുണയുടെ ഏറ്റവും വലിയ തെളിവാണ്.