വത്തിക്കാൻ സിറ്റി: തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകരെ മോചിപ്പിക്കാൻ ആഹ്വാനം ചെയ്ത്തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകരെ മോചിപ്പിക്കാൻ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട വേളയിലായിരുന്നു പരാമർശം.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, സമാധാനത്തിനായും യുദ്ധം ഒഴിവാക്കാനായും പ്രവർത്തിക്കാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ജയിലിലടക്കപ്പെട്ട മാധ്യമ പ്രവർത്തകരോട് അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.