Wednesday, April 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ ഇന്ന് തുറക്കും

യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ ഇന്ന് തുറക്കും

ദുബൈ: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ ഇന്ന് തുറക്കും. പരീക്ഷയും പെരുന്നാൾ അവധിയും കഴിഞ്ഞാണ് കുട്ടികൾ പുതിയ അക്കാദമിക വർഷത്തിലേക്ക് ചുവടുവയ്ക്കുന്നത്.

സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകളിലാണ് ഇന്ന് വിദ്യാരംഭം. മൂന്നാഴ്ചയോളം നീണ്ട ഇടക്കാല അവധിക്ക് ശേഷം കുട്ടികളെ വരവേൽക്കാനായി സ്കൂളുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ദുബൈ, ഷാർജ, അബൂദബി എമിറേറ്റുകളിലെ സ്കൂളുകളാണ് ഇന്ന് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റിലെ സ്കൂളുകൾ ഇന്ന് തുറക്കുമെങ്കിലും ക്ലാസുകൾ പതിനാലു മുതലാണ് ആരംഭിക്കുന്നത്.

അതേസമയം, മാറിയ പാഠപുസ്തകങ്ങൾ എത്താതെയാണ് സ്കൂളുകളിൽ ഇത്തവണ അധ്യയനം തുടങ്ങുന്നത്. സിബിഎസ്ഇ, കേരള ബോർഡ് സിലബസുകളിൽ എല്ലാം ഇത്തവണ മാറ്റങ്ങളുണ്ട്. പഠനത്തിനൊപ്പം രക്ഷിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസുകളും വരും ദിവസങ്ങളിൽ നടക്കും.

യുഎഇ, വിദേശസിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ സെപ്തംബറിലാണ് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുക. യുഎഇയിൽ മധ്യവേനലവധി ജൂലൈ- ആഗസ്ത് മാസങ്ങളിൽ ആയതു കൊണ്ടാണ് നാട്ടിൽ നിന്ന് വ്യത്യസ്തമായി ഏപ്രിലിൽ തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com