Saturday, April 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപണിമുടക്കിയ ഒന്നര മണിക്കൂര്‍; സക്കര്‍ബര്‍ഗിന് നഷ്ടം 23,127 കോടി

പണിമുടക്കിയ ഒന്നര മണിക്കൂര്‍; സക്കര്‍ബര്‍ഗിന് നഷ്ടം 23,127 കോടി

മെറ്റയുടെ അധീനതയിലുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍ എന്നിവ കഴിഞ്ഞ ദിവസം പണിമുടക്കിയതിന് പിന്നാലെ മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനുണ്ടായത് 300 കോടി ഡോളറിന്റെ നഷ്ടം. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളര്‍ (23,127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി. ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്. എങ്കിലും ലോകത്തിലെ നാലാമത്തെ സമ്പന്നന്‍ എന്ന സ്ഥാനം സക്കര്‍ബര്‍ഗ് ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. 

കഴിഞ്ഞ ദിവസം ഒന്നര മണിക്കൂറാണ് മെറ്റ പ്ലാറ്റ്‌ഫോമുകള്‍ നിശ്ചലമായത്. ഇത്രയധികം സമയം ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമാകുന്നതും അപൂര്‍വമാണ്. ഇതിനു മുമ്പ് സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നേരം പ്രവര്‍ത്തനരഹിതമായിരുന്നില്ല. ഇക്കുറി ഫേസ്ബുക്ക് തനിയെ ലോഗ് ഔട്ടാവുകയായിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിച്ചശേഷം ലോഗ് ഇന്‍ ആകുകയും ചെയ്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments