Wednesday, May 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ ? : തീരുമാനം ഇന്നറിയാം

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ ? : തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചയ്ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് യോഗം ചേരും. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും.വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്നുള്ളതിൽ തീരുമാനം ഇന്ന് ഉണ്ടാകും

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ വൈകിട്ട് 6 മണിക്കാണ് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക.സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക.ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുവാനാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്.മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പേരുകൾ ആദ്യഘട്ട പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചന.ഉത്തർപ്രദേശിലെ റായ് ബറേലിയിൽ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായി എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments