Monday, May 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവൃക്കയും കരളും മാറ്റി വെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണം തുടരണമെന്ന് ഹൈക്കോടതി

വൃക്കയും കരളും മാറ്റി വെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണം തുടരണമെന്ന് ഹൈക്കോടതി

മലപ്പുറം: വൃക്കയും കരളും മാറ്റി വെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണം തുടരണമെന്ന് ഹൈക്കോടതി. കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഉത്തരവ് ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാറിനെതിരെ പ്രചരണത്തിന് ഇറങ്ങാനാണ് കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മയുടെ തീരുമാനം.

കരളും വൃക്കയും മാറ്റി വെച്ച രോഗികൾക്ക് ആജീവനാന്തം ഭീമമായ തുകക്ക് മരുന്ന് കഴിക്കണം . ആദ്യം ജില്ലാ പഞ്ചായത്തുകളും പിന്നീട് സംസ്ഥാന സർക്കാറും സൗജന്യമായി ബ്രാൻ്റഡ് മരുന്നുകൾ നൽകിയിരുന്നു. 2023 ഒക്ടോബര്‍ 10 ന് സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം സൗജന്യ മരുന്ന് വിതരണം നിർത്തി. ഇതിനെതിരെ കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു. രോഗികൾക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവ് ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ സംസ്ഥാന സർക്കാരിനെതിരെ പ്രചരണം നടത്തുമെന്നാണ് കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ പറയുന്നത്.

മാർച്ച് 20 നാണ് ഹൈക്കോടതി ഉത്തരവിറങ്ങിയത്. 3 മാസം വരെ ഉത്തരവ് നടപ്പിലാക്കാൻ സമയം ഉണ്ട് എന്നാണ് ഔദേഗിക വിശദീകരണം . എന്നാൽ രോഗികളും അവരുടെ കുടുംബങ്ങളും തെരുവിലിറങ്ങി പ്രചരണം നടത്തിയാൽ എല്‍.ഡി.എഫിന് ക്ഷീണം ചെയ്യും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നാണ് മരുന്ന് വാങ്ങുന്നതിനുള്ള പണം അനുവദിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments