THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കമൽഹാസനും രക്ഷയില്ല: അക്കൗണ്ട് തുറക്കാനാകാതെ മക്കൾ നീതി മയ്യം

കമൽഹാസനും രക്ഷയില്ല: അക്കൗണ്ട് തുറക്കാനാകാതെ മക്കൾ നീതി മയ്യം

ചെന്നൈ: തമിഴ്നാട് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ പരാജയപ്പെട്ടു. കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച കമൽ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് 1500  വോട്ടുകൾക്ക് പരാജയപ്പെട്ടത്. മക്കൾ നീതി മയ്യത്തിന്റെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. 

തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിച്ച് ഡിഎംകെ മികച്ച വിജയം നേടി . 234ല്‍ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം വിജയിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴകത്ത് ഡിഎംകെ. അധികാരത്തില്‍ തിരിച്ചെത്തുന്നത്. 1996ന് ശേഷം കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി. അണ്ണാഡിഎംകെയുടെ ശക്തികേന്ദ്രമായ കൊങ്കുനാട്ടിലും വടക്കന്‍ തമിഴ്നാട്ടിലും ഡിഎംകെ നേടിയത് വന്‍ മുന്നേറ്റമാണ്. പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരുന്ന വിജയമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ആദ്യഫലസൂചനകള്‍ പുറത്തുവന്നത് മുതല്‍ ഡിഎംകെ നിലനിര്‍ത്തിയത് വ്യക്തമായ മുന്‍തൂക്കമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments