THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കെപിസിസിയിലും ഡിസിസിയിലും പരമാവധി 25 ഭാരവാഹികൾ - മാറ്റങ്ങളുമായി ഹൈക്കമാൻഡ്

കെപിസിസിയിലും ഡിസിസിയിലും പരമാവധി 25 ഭാരവാഹികൾ – മാറ്റങ്ങളുമായി ഹൈക്കമാൻഡ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ തിരിച്ചുവരവിനുള്ള വഴികൾ തേടി തുടങ്ങിയിരുന്നു. ഇതിന്റെ ആദ്യ ഭാഗമായി നേതൃമാറ്റമാണ് പാർട്ടി ആരംഭിച്ചത്. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള ഇടപ്പെടലിലൂടെ പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും കണ്ടെത്താൻ കോൺഗ്രസിന് സാധിച്ചു. കെപിസിസിക്ക് മൂന്ന് വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു കഴിഞ്ഞു. ഇനി കെപിസിസിയിലെ മറ്റ് ഭാരവാഹികളിലും ഡിസിസികളുടെ നേതൃത്വങ്ങളിലും മാറ്റമുണ്ടാകേണ്ടതുണ്ട്.

ബുധനാഴ്ച കെപിസിസിയുടെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നതോടെ പാർട്ടി പുനഃസംഘടനയിലേക്ക് കടക്കും. ബുധനാഴ്ചയാണ് പ്രസിഡന്റായി കെ സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി സിദ്ധിഖ് എന്നിവർ ചുമതലയേൽക്കുന്നത്. ഇതിന് പിന്നാലെ മറ്റ് ഭാരവാഹികളുടെ കാര്യത്തിലും തീരുമാനത്തിലെത്താനാണ് തീരുമാനം. പൊളിച്ചെഴുത്താണ് മുഖ്യ പരിഗണനയെങ്കിൽ കെപിസിസി, ഡിസിസി ഘടകങ്ങളിൽ ഭാരവാഹികളുടെ എണ്ണം കുറഞ്ഞേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments