Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ആ​രു​ടെ​യും കു​ടും​ബ സ്വ​ത്ത​ല്ലെ​ന്ന് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍,വ​ന്ദേ​ഭാ​ര​തി​ന്‍റെ ഉദ്ഘാടന ച​ട​ങ്ങി​നെ ചൊല്ലി തർക്കം

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ആ​രു​ടെ​യും കു​ടും​ബ സ്വ​ത്ത​ല്ലെ​ന്ന് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍,വ​ന്ദേ​ഭാ​ര​തി​ന്‍റെ ഉദ്ഘാടന ച​ട​ങ്ങി​നെ ചൊല്ലി തർക്കം

കാ​സ​ർ​ഗോ​ഡ്: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ആ​രു​ടെ​യും കു​ടും​ബ സ്വ​ത്ത​ല്ലെ​ന്ന് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. കേ​ര​ള​ത്തി​ന് അ​ര്‍​ഹ​ത​പ്പെ​ട്ട ട്രെ​യി​നാ​ണ് വ​ന്ദേ​ഭാ​ര​ത്. കേ​ര​ള​ത്തി​നു പ​ത്ത് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു അ​ര്‍​ഹ​ത​യു​ണ്ടെ​ന്നും കാ​സ​ര്‍​ഗോ​ട്ട് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ വേ​ദി​യി​ലി​രി​ക്കെ​യാ​ണ് ഉ​ണ്ണി​ത്താ​ന്‍റെ പ​രാ​മ​ർ​ശം. എ​ന്നാ​ല്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും കേ​ര​ള​ത്തി​ന് അ​ര്‍​ഹ​മാ​യ​തെ​ല്ലാം കി​ട്ടു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ മ​റു​പ​ടി ന​ല്‍​കി. 400 വ​ന്ദേ​ഭാ​ര​തു​ക​ളി​ല്‍ പ​ത്ത​ല്ല, അ​തി​ല്‍ കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ന് കി​ട്ടു​മെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇതിനിടെ, കേ​ര​ള​ത്തി​ന​നു​വ​ദി​ച്ച ര​ണ്ടാം വ​ന്ദേ​ഭാ​ര​തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ച​ട​ങ്ങി​നെ ചൊല്ലി തർക്കം. പ്ര​സം​ഗി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​.എൽ.​എ ഇ​റ​ങ്ങി​പ്പോ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ മു​നീ​ര്‍ എ​ന്നി​വ​ര്‍​ക്ക് വേ​ദി​യി​ല്‍ ഇ​രി​പ്പി​ടം ലഭിച്ചില്ലെന്നും പ​രാ​തിയുണ്ട്.

കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ൾ​പ്പെ​ടെ ഒ​ന്പ​ത് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കാ​സ​ർ​ഗോ​ഡ് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ത്യേ​കം ഒ​രു​ക്കി​യ വേ​ദി​ക​ളി​ലി​രു​ന്ന് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​യി. കാ​സ​ർ​ഗോ​ഡ് റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ദ്യ യാ​ത്ര​യി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളാ​ണ് ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത​ത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments