THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ന് ഡിസ്ചാർജാണ്, എല്ലാവരുടെയും പ്രാർഥനയ്ക്കും സ്‌നേഹത്തിനും നന്ദി; മിഥുൻ രമേശ്

ഇന്ന് ഡിസ്ചാർജാണ്, എല്ലാവരുടെയും പ്രാർഥനയ്ക്കും സ്‌നേഹത്തിനും നന്ദി; മിഥുൻ രമേശ്

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നടനും അവതാരകനുമായ മിഥുൻ രമേശിനെ ബെൽസ് പാൾസിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ തന്റെ ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് താരം.

adpost

കുറച്ച് നാളത്തെ ചികിത്സയ്ക്കു ശേഷം ഇന്ന് ആശുപത്രിയിൽ നിന്നും ഇന്ന് ഡിസ്ചാർജ് ആവുകയാണ്. തിരുവനന്തപുരത്ത് കുറച്ച് ദിവസം കൂടി ഫിസിയോതെറാപ്പി നടത്തണം. പൂർണമായും രോഗമുക്തി നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും മിഥുൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു.ഒപ്പം തനിക്കായി പ്രാർത്ഥിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്ത ആരാധകർക്കും അദ്ദേഹം നന്ദിയും പറഞ്ഞു.

adpost

മുഖം കോടുന്ന അസുഖമാണ് ബെൽസ് പാൾസി. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞു പോകുന്നു എന്നും മിഥുൻ സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com