Tuesday, April 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15ന്

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15ന്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15-ന് പ്രസിദ്ധീകരിക്കും. മെയ് 22-നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സ്വീകരിക്കും. മെയ് അവസാനവാരം ഇതിന്റെ ഫലം പ്രഖ്യാപിക്കും.

ജൂണ്‍ 10-നാണ് പ്ലസ് വണ്‍ പരീക്ഷാഫലം.മൂല്യനിര്‍ണയ ക്യാമ്പുകളില്‍ വീഴ്ച വരുത്തുന്ന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. നേരത്തെ, മാർച്ച് എട്ടിന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു. കഴിഞ്ഞ വർഷം മെയ് എട്ടിനാണ് ഫലം പ്രഖ്യാപിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments