തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ബാറിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു കൊലപാതകം. സഹോദരങ്ങളായ അനന്തു, അച്ചു, ഇവരുടെ സുഹൃത്ത് സൂര്യജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിൽ വെച്ചാണ് തർക്കമുണ്ടായത്. പിന്നാലെ ബാറിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം റോഡിൽ വച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.



