മുംബൈ : രാജ്യത്ത് ഏറ്റവുമധികം നികുതിയടയ്ക്കുന്ന താരമായി അമിതാബ് ബച്ചൻ. 120 കോടി രൂപയാണ് നികുതിയിനത്തിൽ നടൻ 2024-25 വർഷത്തിൽ അടച്ചത്. 350 കോടിയോളമാണ് ഈ വർഷം 82കാരനായ അമിതാബിന്റെ വരുമാനം. കഴിഞ്ഞ വർഷം 71 കോടിയാണ് ബച്ചൻ നികുതിയായി അടച്ചത്. ഈ വർഷം നികുതി തുകയിൽ 69 ശതമാനത്തിന്റെ വർധനവാണുണ്ടായത്.
കഴിഞ്ഞ വർഷം സൂപ്പർ താരം ഷാറൂഖ് ഖാനായിരുന്നു പട്ടികയിൽ ഒന്നാമത്. 92 കോടിയാണ് കഴിഞ്ഞ വർഷം ഷാരൂഖ് നികുതിയിനത്തിൽ ഒടുക്കിയത്. ഇത്തവണ പട്ടികയിൽ ഷാരൂഖ് നാലാമതാണ്. 80 കോടി രൂപ നികുതിയടച്ച വിജയ്, 75 കോടി നികുതി ഒടുക്കിയ സൽമാൻ ഖാൻ എന്നിവരാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിനിമയ്ക്ക് പുറമെ പരസ്യങ്ങൾ, ടെലിവിഷൻ പ്രോഗ്രാമായ കോൻ ബനേഗാ ക്രോർപതി എന്നിവയാണ് ബച്ചന്റെ മുഖ്യ വരുമാന സ്രോതസുകൾ.