Tuesday, April 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിഹാറിൽ ഇടിമിന്നലേറ്റ്‌ 13 പേർ മരിച്ചു

ബിഹാറിൽ ഇടിമിന്നലേറ്റ്‌ 13 പേർ മരിച്ചു

പാട്‌ന: ബിഹാറിൽ ഇടിമിന്നലേറ്റ്‌ 13 പേർ മരിച്ചു. ബെഗുസാരായി, ദർഭംഗ, മധുബനി, സമസ്തിപൂർ എന്നീ ജില്ലകളിലാണ്‌ ഇടിമിന്നലേറ്റ്‌ മരണം റിപ്പോർട്ട്‌ ചെയ്തത്‌. ബെഗുസാരായിൽ അഞ്ചും ദർഭംഗയിൽ നാലും മധുബനിയിൽ മൂന്നും സമസ്തിപൂരിൽ ഒരാളുമാണ്‌ മരിച്ചത്‌. ബുധനാഴ്‌ച രാവിലെയുണ്ടായ ഇടിമിന്നലിലും ശക്തമായ മഴയിലും വടക്കൻ ബിഹാറിൽ കനത്ത നാശനഷ്ടമുണ്ടാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.

മരണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്‌ നാല്‌ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ ബിഹാർ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട്‌ അനുസരിച്ച്‌ 2023ൽ 275 പേരാണ്‌ ഇടിമിന്നലേറ്റ്‌ മരണപ്പെട്ടത്‌. ദ ബിഹാർ ഇക്കണോമിക്‌ സർവേയിലാണ്‌ ഈ വിവരങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്‌.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com