Sunday, May 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പ്രവാസിയും

കാശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പ്രവാസിയും

ദുബൈ: ജമ്മു കാശ്മീരിലെ ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പ്രവാസിയും. ദുബൈയിൽ താമസിക്കുന്ന രാജസ്ഥാനിലെ ജയ്പൂർ സ്വദേശി നീരജ് ഉദ്വാനിയാണ് (33) ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ദുബൈയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു നീരജ്. ഭാര്യ ആയുഷിക്കൊപ്പം പഹൽഗാമിൽ അവധിക്കാലം ചെലവിടുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഷിംലയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനായാണ് നീരജ് ദുബൈയിൽ നിന്ന് ഇന്ത്യയിലെത്തിയത്. ദുബൈയിലുള്ള ചില സുഹൃത്തുക്കളും ഇദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. വിവാഹത്തിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കൾ മടങ്ങിയപ്പോൾ നീരജും ഭാര്യയും പഹൽഗാമിൽ അവധി ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ജയ്പൂർ സ്വദേശിയായ നീരജ് ചെറുപ്പം മുതൽ ദുബൈയിലാണ് താമസിച്ചിരുന്നത്. ദുബൈയിലെ ഇന്ത്യൻ ഹൈ സ്‌കൂളിൽ പഠിച്ച ഇദ്ദേഹം പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് രാജസ്ഥാനിൽ നിന്ന് ബിരുദം സ്വന്തമാക്കി. നേരത്തെ ഒരു സ്‌കൂൾ ഗ്രൂപ്പിൽ ധനകാര്യ പ്രൊഫഷണലായി ജോലി ചെയ്തിരുന്നു. 2023 ഫെബ്രുവരിയിലാണ് നീരജിന്റെയും ആയുഷിയുടെയും വിവാഹം നടന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com