Sunday, May 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുവതിയുടെ പേരും വ്യാജ നഗ്ന ചിത്രങ്ങളും ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ്...

യുവതിയുടെ പേരും വ്യാജ നഗ്ന ചിത്രങ്ങളും ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍.

കോഴിക്കോട്: യുവതിയുടെ പേരും വ്യാജ നഗ്ന ചിത്രങ്ങളും ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍. താമരശേരി ഈങ്ങാപ്പുഴ കുപ്പായക്കോട് സ്വദേശി കളളാടിക്കാവ് ജിബുന്‍ ആണ് അറസ്റ്റിലായത്. യുവതിയുമായി നേരത്തെ പരിചയമുണ്ടായിരുന്ന ജിബുന്‍ അവരുടെ നഗ്നചിത്രങ്ങള്‍ തയ്യാറാക്കി യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

യുവതിയുടെ പേര് ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടു വഴിയാണ് നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും യുവാവ് അവരുടെ സുഹൃത്തുക്കള്‍ക്ക് അയച്ചത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് യുവതി ഉടന്‍ തന്നെ പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ അക്കൗണ്ടിനു പിന്നില്‍ യുവതിയെ പരിചയമുണ്ടായിരുന്ന ജിബുന്‍ ആണെന്ന് പൊലീസ് കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com