Thursday, May 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കോണ്‍ഗ്രസിനെ വിജയിപ്പിക്കണം'; പ്രചരണത്തിനിറങ്ങി സിപിഐഎം, സിപിഐ നേതാക്കള്‍

‘കോണ്‍ഗ്രസിനെ വിജയിപ്പിക്കണം’; പ്രചരണത്തിനിറങ്ങി സിപിഐഎം, സിപിഐ നേതാക്കള്‍

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് വേണ്ടി ഇറങ്ങി മുതിര്‍ന്ന സിപിഐഎം, സിപിഐ നേതാക്കള്‍. കൊഡാഡ് മണ്ഡലത്തില്‍ മത്സരിക്കുന്ന സംസ്ഥാന മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിക്ക് വേണ്ടിയും നല്‍ഗൊണ്ട മണ്ഡലത്തില്‍ മത്സരിക്കുന്ന കെ രഘുവീര്‍ റെഡ്ഡിക്കും വേണ്ടിയാണ് ഇടതുനേതാക്കള്‍ പ്രചരണത്തിനിറങ്ങിയത്.

‘കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള ഞങ്ങളുടെ പ്രചരണത്തില്‍ പങ്കാളികളാകാന്‍ എത്തിയ സിപിഐഎം, സിപിഐ നേതാക്കളെ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി സുപ്രധാനമായ പോരാട്ടം നടക്കവേ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതില്‍ അവര്‍ക്ക് നന്ദി പറയുന്നു.’, ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐയുടെയും സിപിഐഎമ്മിന്റെയും പിന്തുണയോടെ 17 നിയോജക മണ്ഡലങ്ങളില്‍ 15ഉം നേടിയ ഉജ്ജ്വല വിജയം ആവര്‍ത്തിക്കുമെന്ന് ഉത്തംകുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ എല്ലാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കണമെന്ന് സിപിഐ, സിപിഐഎം നേതാക്കളോടും ഉത്തംകുമാര്‍ റെഡ്ഡി അഭ്യര്‍ത്ഥിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments