Saturday, April 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാഹുൽ കേം​ബ്രിജി​ലേക്ക്; ഭാരത് ​ജോഡോ ന്യായ് യാ​ത്രക്ക് ഇടവേള

രാഹുൽ കേം​ബ്രിജി​ലേക്ക്; ഭാരത് ​ജോഡോ ന്യായ് യാ​ത്രക്ക് ഇടവേള

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ​ജോ​ഡോ ന്യാ​യ് യാ​​ത്ര​ക്ക് ഇ​ട​വേ​ള ന​ൽ​കി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കേം​ബ്രി​ജി​ലേ​ക്കു പോ​കു​ന്നു. ഫെ​ബ്രു​വ​രി 26 മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു​വ​രെ​യാ​ണ് യാ​ത്ര നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക്സ​ഭ​ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​നാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യം നി​ർ​ബ​ന്ധ​മാ​യ​തി​നാ​ൽ യാ​ത്ര നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്ന് എ.​ഐ.​സി.​സി വ​ക്താ​വ് ജ​യ്റാം ര​മേ​ശ് ബു​ധ​നാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഫെ​​​ബ്രു​വ​രി 27നും 28​നും രാ​ഹു​ൽ ഗാ​ന്ധി കേം​​ബ്രി​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ലെ​ക്ച​റി​നാ​യി പോ​കു​മെ​ന്നും ജ​യ്റാം ര​മേ​ശ് വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച് ര​ണ്ടി​ന് യാ​ത്ര പു​ന​രാ​രം​ഭി​ക്കും. മാ​ർ​ച്ച് അ​ഞ്ചി​ന് രാ​ഹു​ൽ മ​ഹാ​ക​ലേ​ശ്വ​ർ ​അ​മ്പ​ലം സ​ന്ദ​​ർ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments