ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. പ്രതിരോധ മരുന്ന് ജനിതകമാറ്റം വന്ന വൈറസുകള്‍ക്ക് ഫലപ്രദമാണോ എന്ന് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് വാക്‌സീന്‍ നല്‍കുന്നതിന്റെ വേഗത കൂട്ടണമെന്നും വൈറസിന്റെ ജനിതക മാറ്റം കണ്ടെത്തണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കൊവിഡ് ജനിതക മാറ്റങ്ങള്‍ തുടക്കം മാത്രമാണെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.
