മസ്‌കത്ത് : ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍. മേഖലയില്‍ ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ 22ാം സ്ഥാനവുമാണ് സുല്‍ത്താനേറ്റിന്. നംബിയോ പ്ലാറ്റ്‌ഫോം ആണ് ഈ വര്‍ഷത്തെ ആഗോള മലിനീകരണ സൂചിക പുറത്തിറക്കിയത്.
വായുജല ഗുണനിലവാരം, മാലിന്യം സംസ്‌കരണം, ശബ്ദ മലിനീകരണം, ഹരിത ഇടങ്ങളുടെ ലഭ്യത എന്നിവ സുല്‍ത്താനേറ്റിനെ പട്ടികയില്‍ ഒന്നാമതെത്തിച്ചു. പാരിസ്ഥിതിക ഗുണ നിലവാരം സംരക്ഷിക്കുന്നതിലും മലിനീകരണം കുറയ്ക്കുന്നതിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഒമാന്‍ നടത്തുന്ന ശ്രമങ്ങള്‍ നേട്ടത്തിന് കാരണമായി.