Saturday, April 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലോകത്തിലെ ഏറ്റവും ധനികരായ നടന്മാർ: നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്‍

ലോകത്തിലെ ഏറ്റവും ധനികരായ നടന്മാർ: നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്‍

മുംബൈ: ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് നടന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്‍. കഴിഞ്ഞ ഞായറാഴ്ച വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാന്‍ നാലാം സ്ഥാനത്തുള്ളത്. അമേരിക്കന്‍ കൊമേഡിയനും നടനുമായ ജെറി സീൻഫെൽഡാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.

ഡ്വെയ്ൻ ജോൺസൺ, ടോം ക്രൂസ്, ജോർജ്ജ് ക്ലൂണി, റോബർട്ട് ഡി നിരോ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം ‘ ഏറ്റവും സമ്പന്നരായ നടന്മാരുടെ’ ടോപ്പ് 10 പട്ടികയിലുള്ള ഏക  ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്‍റെ ആസ്തി 770 മില്യൺ ഡോളറാണ് എന്നാണ് പട്ടിക പറയുന്നത്. 

ഷാരൂഖിന്റെ വീടായ മന്നത്തിന്‍റെ വില മാത്രം 200 കോടിയാണെന്നാണ് റിപ്പോർട്ട്. അതിനൊപ്പം തന്നെ ഷാരൂഖിന്‍റെ വാനിറ്റി വാനിന് തന്നെ അഞ്ച് കോടി രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. ബോളിവുഡിലെ ഒരു താരത്തിന് സ്വന്തമായുള്ള ഏറ്റവും വിലകൂടിയ ആഡംബര വാനിറ്റി വാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 

അമേരിക്കൻ സ്റ്റാൻഡ് അപ് കൊമേഡിയനും നടനും എഴുത്തുകാരനുമായ ജെറി സീൻഫെൽഡ് ആണ് 1 ബില്യൺ ഡോളർ ആസ്തിയുമായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 1 ബില്യൺ ഡോളറോളം അസ്തിയുള്ള ടൈലർ പെറിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 800 മില്യൺ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ ജോൺസണും തൊട്ടുപിന്നിൽ. അതിന് പിന്നില്‍ ഷാരൂഖും. ആദ്യ അഞ്ചില്‍ ഷാരൂഖിന് പിന്നില്‍ ടോം ക്രൂസും ഉണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments