Wednesday, May 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി ദേശീയ അധ്യക്ഷനുമായ ശരത് യാദവ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി ദേശീയ അധ്യക്ഷനുമായ ശരത് യാദവ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി ദേശീയ അധ്യക്ഷനുമായ ശരത് യാദാവ് (75) അന്തരിച്ചു. യാദവിന്റെ മകൾ സുഭാഷിണി വാർത്ത സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപകനായിരുന്നു. 2022ൽ ആർ ജെ ഡിയിൽ എത്തി. ഏഴു തവണ ലോക്സഭയിലെയും നാലു തവണ രാജ്യസഭയിലെയും അംഗവുമായിരുന്നു. 1999-2004-ലെ വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു ശരത് യാദവ്.

1974-ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദേശിച്ച സ്ഥാനാർത്ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ൽ ജബൽപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി. 2005 മുതൽ 2017 വരെ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുടെ നേതാവായിരുന്നു ശരത് യാദവ്.

2017-ൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയിൽ അംഗമായി. നിതീഷിനൊപ്പം പോവാത്തതിനെ തുടർന്ന് ശരത് യാദവിന് 2017-ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു. പിന്നീട് 2018ൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചു. 2022 മാർച്ച് 20ന് ലാലു പ്രസാദ്‌ യാദവിൻ്റെ പാർട്ടിയായ ആർ.ജെ.ഡിയിൽ ശരത് യാദവിൻ്റെ പാർട്ടി ലയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments