Thursday, May 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsശ്രദ്ധനേടി ഷാർജ ബിനാലെ

ശ്രദ്ധനേടി ഷാർജ ബിനാലെ

ഷാർജ : 16-ാമത് ഷാർജ ബിനാലെക്ക് സന്ദർശകപ്രവാഹം. ഷാർജ ആർട് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടി ജൂൺ 15 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ലോകപ്രശസ്ത കലാകാരന്മാരായ ആർതർ ജാഫ, ലോർണ സിംപ്സൺ, ഹ്യൂ ഹെയ്ഡൻ എന്നിവരുൾപ്പെടെ 140-ലേറെ കലാകാരന്മാർ ബിനാലെയിൽ പങ്കെടുക്കുന്നു. ഇവരിൽ ഇന്ത്യക്കാരും ഉൾപ്പെടും.

ഷാർജ റോളയിലെ ആർട് മ്യൂസിയം, അൽ ഹംരിയ, അൽ ദൈദ്, കൽബ, അൽ മദാം എന്നിവയുൾപ്പെടെ യുഎഇയിലെങ്ങുമുള്ള വേദികളിൽ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു. “ടു കാരി” എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയുടെ ക്യൂറേറ്റർമാർ ആലിയ സ്വസ്തിക, അമൽ ഖലഫ്, മേഗൻ തമതി-ക്വെനെൽ, നതാഷ ഗിൻവാല, സെയ്‌നെപ് ഓസ് എന്നിവരാണ് .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com