മുംബൈ: രത്തന്‍ ടാറ്റയുടെ സന്തത സഹചാരിയായിരുന്ന ശന്തനു നായിഡുവിന് പുതിയ ചുമതല. ടാറ്റ മോട്ടോഴ്‌സില്‍ ജനറല്‍ മാനേജര്‍ ആന്‍ഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായി നിയമിച്ചു. രത്തന്‍ ടാറ്റയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും ബിസിനസ് ജനറല്‍ മാനേജരുമായിരുന്നു 30-കാരനായ ശന്തനു.
പുതിയ നിയമനത്തിലെ സന്തോഷം ശന്തനു, സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. ‘വെള്ള ഷര്‍ട്ടും നേവി നിറത്തിലുള്ള പാന്റ്‌സും ധരിച്ച് പിതാവ് ടാറ്റാ മോട്ടോഴ്‌സ് പ്ലാന്റില്‍നിന്ന് തിരിച്ചുവരുന്നത് ഞാന്‍ ഓര്‍മിക്കുന്നു. അദ്ദേഹത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുമായിരുന്നു, ശന്തനു പറയുന്നു.
രത്തന്‍ ടാറ്റയുടെ 84-ാം ജന്മദിനം ആഘോഷിക്കുമ്പോഴെടുത്ത ഒരു വീഡിയോ പുറത്തുവന്നതോടെയാണ് ശന്തനു ശ്രദ്ധിക്കപ്പെട്ടത്. 2022 മേയ് മുതല്‍ നായിഡു ടാറ്റയ്‌ക്കൊപ്പമുണ്ട്.