Saturday, December 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു.എ.ഇയിൽ വിമാന യാത്രക്കാർക്ക്​ കൈവശം വെക്കാവുന്ന കറൻസിയുടെ അളവറിയാം

യു.എ.ഇയിൽ വിമാന യാത്രക്കാർക്ക്​ കൈവശം വെക്കാവുന്ന കറൻസിയുടെ അളവറിയാം

ദുബൈ: യു.എ.ഇയിൽ വിമാന യാത്രക്കാർക്ക്​ കൈവശം വെക്കാവുന്ന കറൻസിയുടെ അളവിൽ വ്യക്തത വരുത്തി കസ്റ്റംസ്​ അധികൃതർ. വലിയ തുക കൈവശം വെക്കുന്നത് സുരക്ഷക്ക്​ ഭീഷണിയാകുമെന്ന്​ കസ്റ്റംസ്​ വിഭാഗം വ്യക്തമാക്കി.

60,000 ദിർഹമിൽ കൂടുതൽ തുകയുടെ കറൻസിയോ അമൂല്യ വസ്തുക്കളോ കൈവശമുള്ള യാത്രക്കാർ വിവരം അറിയിക്കണമെന്നാണ്​​ കസ്റ്റംസ്​ അധികൃതർ വ്യക്​തമാക്കുന്നത്​. വിദേശത്ത്​ നിന്ന്​ യു.എ.ഇയിൽ എത്തുന്നവർക്കും തിരിച്ച്​ പോകുന്നവർക്കുമാണ്​​ ഈ നിർദേശം. കറൻസി, വിലപിടിപ്പുള്ള കല്ലുകൾ, ലോഹം തുടങ്ങിയവ കൈവശം വെക്കുന്നവർക്കാണ്​ മുന്നറിയിപ്പ്​. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണിതെന്ന് ​ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​, പോർട്​സ്​ സെക്യൂരിറ്റി അധികൃതർ പറഞ്ഞു. 

അ​​തേസമയം യാത്രയിൽ കൈവശം വെക്കുന്ന പണത്തിന്​ പരിധി നിശ്​ചയിച്ചിട്ടില്ലെന്നും കസ്​റ്റംസ്​ അധികൃതർ അറിയിച്ചു. പക്ഷെ, വിവരം അധികൃതരെ അറിയിച്ചിരിക്കണം എന്ന്​ മാത്രം. ഐ.സി.എ വെബ്​സൈറ്റ്​ വഴിയോ സ്മാർട്ട്​ മൊബൈൽ ആപ്പ്​ വഴിയോ എവിടെ നിന്ന്​ വേണമെങ്കിലും നിമിഷങ്ങൾക്കകം നടപടി പൂർത്തിയാക്കാം. 18 വയസിന്​ മുകളിലുള്ളവർക്കാണ്​ ഈ നിർദേശം. യു.എ.ഇയിൽ നിന്ന്​ പുറപ്പെടുന്നവർക്കും ഇവിടേക്ക്​ എത്തുന്നവർക്കും കൈവശം വെക്കാവുന്ന തുകക്ക്​ പരിധിയില്ലെങ്കിലും മറ്റ്​ പല രാജ്യങ്ങളിലും പരിധി നിശ്ചയിച്ചിട്ടുണ്ട്​. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments