Thursday, May 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകൾക്കകം 30 ലക്ഷം പേർ വിജയ്‌യുടെ പാർട്ടിയിൽ

അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകൾക്കകം 30 ലക്ഷം പേർ വിജയ്‌യുടെ പാർട്ടിയിൽ

ചെന്നൈ : അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകൾക്കകം 30 ലക്ഷം പേർ പാർട്ടിയിൽ ചേർന്നതായി നടൻ വിജയ്‌യുടെ ‘തമിഴക വെട്രിക് കഴകം’ അവകാശപ്പെട്ടു. 

കഴിഞ്ഞ മാസമാണ് വിജയ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പ്രത്യേക മൊബൈൽ ആപ് വഴി പാർട്ടിയിൽ അംഗമാകുന്ന ക്യാംപെയ്ൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആദ്യ അംഗമായി വിജയ് ചേർന്നിരുന്നു.

 ആപ് പ്രവർത്തനം ആരംഭിച്ചു മിനിറ്റുകൾക്കകം തകരാറിലായി. അംഗത്വമെടുക്കാനായി ഒരേ സമയം ഒട്ടേറെയാളുകൾ ശ്രമിച്ചതാണു തകരാറിനു കാരണമെന്നും വൈകാതെ തകരാർ പരിഹരിച്ചതായും ഭാരവാഹികൾ പറഞ്ഞു. 

തകരാർ പരിഹരിച്ച് 24 മണിക്കൂറിനകം 30 ലക്ഷം പേർ അംഗത്വമെടുത്തു. 2 കോടി അംഗങ്ങളെ ചേർക്കാനാണു ലക്ഷ്യമിടുന്നതെന്നും പാർട്ടി ഭാരവാഹികൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments