Friday, May 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽ മഞ്ഞും തുടരുന്നു

ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽ മഞ്ഞും തുടരുന്നു

ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽ മഞ്ഞും തുടരുകയാണ്. രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം. ഡൽഹിയിൽ ഓരോ ദിവസവും സീസണിലെ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. ഇന്നും 3 ഡിഗ്രിക്ക് താഴെ താപനില രേഖപ്പെടുത്തിയേക്കും.

രാജസ്ഥാനിലെ ചിറ്റാർഗഡ്, ചുരു , ഫത്തേപൂർ എന്നിവിടങ്ങളിൽ താപനില പൂജ്യത്തിനും ഒന്നിനും ഇടയിലാണ്. ജമ്മു കാശ്മീരിൽ – 6 ഡിഗ്രി താപനില രേഖപ്പെടുത്തി. ഹൈദരാബാദിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂടൽ മഞ്ഞ് 25 മീറ്റൽ വരെ കാഴ്ച പരിതി പല ഇടത്തും കുറച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ 30 ൽ അധികം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. കാഴ്ച പരിതി വിമാന സർവീസുകളേയും ബാധിച്ചു.

മൂടൽ മഞ്ഞ് വർധിച്ച സാഹചര്യത്തിൽ അതിർത്തികളിൽ സേന സുരക്ഷ ശക്തമാക്കി. പട്‌നയിൽ അതി ശൈത്യം തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് ഈ മാസം 14 വരെ അവധി പ്രഖ്യാപിച്ചു. പത്താം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് അവധി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments