തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ എൽഡിഎഫിൽ തർക്കം രൂക്ഷം.ഉപനേതാവ് പദവി വേണമെന്നതിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. നിയമസഭ സമ്മേളനം തുടങ്ങിയിട്ടും എൽഡിഎഫ് പാർലമെന്ററി പാർട്ടി ഇതുവരെ ചേർന്നിട്ടില്ല.
പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ പദവിയായ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് ലഭിക്കണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്. ഇതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയ്യാറല്ല. നിയമസഭയിലെ നിലവിലെ സീറ്റുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സിപിഐയുടെ ഈ ആവശ്യം സിപിഎം അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്നത് കെ.എൻ ബാലഗോപാലാണ്. അതായത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ആലങ്കാരിക പദവി നിലവിൽ കെ.എൻ ബാലഗോപാലാണ് ഉപയോഗിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.