ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു

Global Indian Writer · June 22, 2026 · 1 min read · 0 Comments · 0 Shares

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക പ്ലാന്റായ ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. പ്രാദേശിക വാതക വിതരണ ശൃംഖലയുടെ കേന്ദ്രമായ ബർസാൻ പ്ലാന്റിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ആഗോള ഊർജ മേഖലയെ നടുക്കിയ വൻ ദുരന്തമുണ്ടായത്. അപകടത്തിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും ഉൾപ്പെടെ 66 പേർക്ക് പരുക്കേറ്റതായും ഇതിൽ ആരുടെയും നില ഗുരുതരമല്ലെന്നും ഖത്തർ ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന പ്ലാന്റിൽ ഉൽപാദനം പുനരാരംഭിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. പ്രവർത്തന സജ്ജീകരണങ്ങൾക്കിടയിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായതെന്ന്  ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര വ്യവസായങ്ങൾക്കും വൈദ്യുതി-കുടിവെള്ള പ്ലാന്റുകൾക്കും ആവശ്യമായ ഇന്ധനം നൽകുന്ന ബർസാൻ പ്ലാന്റിൽ പ്രതിദിനം 140 കോടി ക്യുബിക് അടി വാതകം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.