വാഷിങ്ടൺ: ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടി. വാഷിങ്ടണിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത രണ്ട് ദിവസത്തെ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് യുഎസ് വിദേശകാര്യ മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ പുതിയ തീരുമാനം. കഴിഞ്ഞ ഏപ്രിൽ 16-ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ആദ്യമായി താൽക്കാലിക വെടിനിർത്തൽ കരാറിലെത്തിയത്. വാഷിങ്ടണിൽ നടന്ന ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്നും സമാധാന ശ്രമങ്ങളിൽ വലിയ പുരോഗതിയുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.
സ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനുള്ള അടുത്ത ഘട്ട ചർച്ചകൾ ജൂൺ ആദ്യവാരം യുഎസിൽ വെച്ച് വീണ്ടും നടക്കും. ഇതിന് മുന്നോടിയായി മെയ് 29-ന് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന പ്രത്യേക സുരക്ഷാ ചർച്ച പെൻ്റഗണിൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. അതിർത്തികളിൽ പൂർണ്ണമായ സമാധാനവും പരമാധികാരവും ഉറപ്പാക്കുകയാണ് ഈ ചർച്ചകളുടെ ലക്ഷ്യം.
Leave a Comment
Your comment will be visible after admin approval.