Sunday, April 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമെഘാ ട്രോപിക്‌സ് ഉപഗ്രഹം ഇടിച്ചിറക്കാനൊരുങ്ങി ഐഎസ്ആർഒ

മെഘാ ട്രോപിക്‌സ് ഉപഗ്രഹം ഇടിച്ചിറക്കാനൊരുങ്ങി ഐഎസ്ആർഒ

പ്രവർത്തന രഹിതമായ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം മെഘാ ട്രോപിക്സ് -1 ചൊവ്വാഴ്ച വൈകീട്ട് ഭൂമിയുടെ അന്തരീക്ഷത്തിൽ ഇടിച്ചിറക്കും. ഐഎസ്ആർഒയും ഫ്രാൻസിന്റെ ബഹിരാകാശ ഏജൻസിയായ സിഎൻഇഎസും ചേർന്നൊരുക്കിയ ഈ ഉപഗ്രഹം ഒരു ദശാബ്ദത്തിലേറെക്കാലത്തെ സേവനത്തിനൊടുവിലാണ് പിൻവലിക്കുന്നത്.

2011 ഒക്ടോബർ 12 നാണ് മെഘാ ട്രോപിക്സ് ഉപഗ്രഹം ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ചത്. കാലാവസ്ഥാ നിരീക്ഷണം ലക്ഷ്യമിട്ട് ഐഎസ്ആർഒയും സിഎൻഇഎസും സംയുക്തമായാണ് ഈ ഉപഗ്രഹം ഒരുക്കിയത്.

തുടക്കത്തിൽ മൂന്ന് വർഷത്തെ സേവനമാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പിന്നീട് 2021 വരെ ഒരു ദശാബ്ദക്കാലം ഈ ഉപഗ്രഹം വിവര ശേഖരണം നടത്തി. ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണമായിരുന്നു പ്രധാന ദൗത്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments