Saturday, September 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLiteratureഡോ.നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കഥാപുരസ്കാരം അമലിന്

ഡോ.നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കഥാപുരസ്കാരം അമലിന്

പത്തനംതിട്ട: പ്രശസ്ത കവിയും കോളേജ് അദ്ധ്യാപകനും ഗവേഷകനുമായിരുന്ന ഡോ.നെല്ലിക്കൽ മുരളീധരന്റെ സ്മരണയ്ക്കായി പത്തനംതിട്ട ദേശത്തുടി സാംസ്കാരിക സമന്വയം കവിയുടെ കുടുംബവുമായി സഹകരിച്ച് ഏർപ്പെടുത്തിയ ഡോ.നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കഥാ പുരസ്കാരം അമലിന്റെ ‘കെനിയാ സാൻ’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. നിരൂപകൻ ഡോ.എസ്.എസ്.ശ്രീകുമാർ, കഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമായ ഏബ്രഹാം മാത്യു, സ്കൂൾ ഒഫ് ലറ്റേഴ്സ് അസി.പ്രൊഫസർ ഡോ.അജു കെ.നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മലയാളത്തിലെ പുതു തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്താണ് തിരുവനന്തപുരം സ്വദേശിയായ അമൽ. കേരളസാഹിത്യ അക്കാഡമിയുടെ ഗീതാഹിരണ്യൻ എൻഡോവ് മെന്റും യുവപുരസ്കാറും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

15000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ജനുവരി 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട ടൗൺഹാളിൽ നടക്കുന്ന സമ്മേളത്തിൽ കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ നൽകും.യുവപ്രതിഭാ പുരസ്കാരങ്ങൾ ആർ.നന്ദിത കുറുപ്പ്, ബെൻസൺ കെ.തോമസ്, സോജൻ റോസമ്മ സാം, (കഥ) അഡ്വ.രാജിശേഖർ, ആൻമേരി ജേക്കബ്, മിസിരിയ നൗഷാദ് എന്നിവർക്ക് നൽകും.

പത്തനംതിട്ട സ്വദേശിയായ ഡോ.നെല്ലിക്കൽ മുരളീധരന്റെ സ്മരണാർത്ഥം ദേശത്തുടി ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരമാണ് അമലിന് ലഭിച്ചത്. കവിതയ്ക്കുള്ള കഴിഞ്ഞ പുരസ്കാരം സെബാസ്റ്റ്യനാണ് ലഭിച്ചത്. വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണ് അന്ന് പുരസ്കാരം നൽകിയതെന്ന് ദേശത്തുടി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ വിനോദ് ഇളകൊള്ളൂർ (പ്രസിഡന്റ്), നാടകക്കാരൻ മനോജ് സുനി (സെക്രട്ടറി), അനിൽ വള്ളിക്കോട് (വൈസ് പ്രസിഡന്റ്), രാജേഷ് ഓമല്ലൂർ (ജോയിന്റ് സെക്രട്ടറി), ശ്യാം അരവിന്ദം (ട്രഷറർ) എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments