റിയാദ്: ഗൾഫിൽ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിൽ ഒന്നാമമെത്തി വീണ്ടും സൗദി അറേബ്യ. എട്ട് ലക്ഷത്തോളം ബാരലാണ് നിലവിൽ സൗദി അറേബ്യ ഇന്ത്യക്ക് ഓരോ ദിവസവും നൽകുന്നത്. നേരത്തെ യുഎഇ ആയിരുന്നു ഇന്ത്യയുടെ ഗൾഫിൽ നിന്നുള്ള പ്രധാന വിതരണക്കാർ. റഷ്യ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതൽ ക്രൂഡ് ഇന്ത്യക്ക് നൽകുന്നത്.
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സത്തെത്തുടർന്ന് സൗദി കയറ്റുമതി മന്ദഗതിയിലായപ്പോൾ, ഏപ്രിൽ മുതൽ യുഎഇയിൽ നിന്നുള്ള ഇറക്കുമതി കുത്തനെ ഉയർന്നിരുന്നു. ഒപെക്കിൽ നിന്ന് പിന്മാറിയതിന് പിന്നാലെ, ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ കൂടുതൽ വിപണി വിഹിതം ലക്ഷ്യമിട്ട് കടലിടുക്കിന് പടിഞ്ഞാറുള്ള പാടങ്ങളിൽ നിന്ന് കപ്പലുകൾ വഴി ഷിപ്പ്-ടു-ഷിപ്പ് കൈമാറ്റത്തിലൂടെ യുഎഇ ക്രൂഡ് ഓയിൽ എത്തിച്ചു. കയറ്റുമതി പരമാവധിയാക്കാൻ ഇരു ഗൾഫ് രാജ്യങ്ങളും നടത്തുന്ന നീക്കങ്ങൾ ഏഷ്യയിലെ പ്രധാന വിപണികളിൽ കടുത്ത മത്സരത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇത് ഇന്ത്യക്ക് ഗുണമാണ്. ഇന്ത്യയുടെ സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസമായ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ യുഎഇയിൽ നിന്ന് ശരാശരി ഏഴ് ലക്ഷത്തി നാൽപ്പത്തിയൊന്നായിരത്തി നാനൂറ് ബാരൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് മുൻവർഷത്തേക്കാൾ 41.8 ശതമാനം കൂടുതലാണ്.
അതേസമയം, ഈ കാലയളവിൽ സൗദിയിൽ നിന്നുള്ള വാങ്ങൽ 18.4 ശതമാനം കുറഞ്ഞ് ശരാശരി നാല് ലക്ഷത്തി എൺപത്തിനാലായിരത്തി നൂറ് ബാരലായി നിന്നു. 2026 ഒക്ടോബറിൽ യുഎഇയെ മറികടന്ന് സൗദി അറേബ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ഉയർന്നു. വിപണി വിഹിതം തിരിച്ചുപിടിക്കാൻ സൗദി വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തതാണ് ഇതിന് പ്രധാന കാരണമെന്ന് വ്യാപാര കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബറിലും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ റഷ്യ തന്നെയാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും മൂന്നാം സ്ഥാനത്ത് യുഎഇയും എത്തി. സൗദിയിൽ നിന്നുള്ള ഇറക്കുമതി എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ പ്രതിദിനം ഏകദേശം ഏഴ് ലക്ഷത്തി തൊണ്ണൂറായിരം ബാരലായി വർധിച്ചപ്പോൾ, യുഎഇയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഏഴ് മാസത്തെ താഴ്ന്ന നിരക്കായ ആറ് ലക്ഷത്തി പന്ത്രണ്ടായിരം ബാരലിലേക്ക് കുറഞ്ഞു. ചെങ്കടൽ തുറമുഖമായ യാംബു വഴിയുള്ള കയറ്റുമതി സൗദി വർധിപ്പിക്കുകയും ഉൽപ്പാദനം കൂട്ടുകയും ചെയ്തിരുന്നു. ഉയർന്ന ചരക്കുകൂലി നികത്താൻ ക്രൂഡ് ഓയിലിന് വിലക്കുറവ് നൽകിയതും മറ്റ് മിഡിൽ ഈസ്റ്റ് ഉൽപ്പാദകരുമായും റഷ്യയുമായും മത്സരിക്കാൻ സൗദി എണ്ണയെ കൂടുതൽ ആകർഷകമാക്കി. ഒക്ടോബറിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി റെക്കോർഡ് നിലവാരമായ പ്രതിദിനം അഞ്ച് ദശലക്ഷത്തി അൻപത്തിയെട്ട് ലക്ഷം ബാരലിലെത്തി. സംഘർഷം വ്യാപിക്കാതിരുന്നാൽ നിലവിലെ സാഹചര്യം ഇന്ത്യക്ക് ഗുണമാവുകയാണ് ചെയ്യുക.
Leave a Comment
Your comment will be visible after admin approval.