തിരുവനന്തപുരം: പകർച്ചപ്പനിയിൽ യാഥാർഥ്യം മൂടിവെയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ചെയ്താലും ചെയ്തില്ലേലും വിമർശനമുണ്ടാകും. പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ ഡോ.എസ്.എസ് ലാൽ ചെയർമാനായി ഹൈപവർ കമ്മിറ്റി രൂപീകരിച്ചു. മരുന്നിന്‍റെ ലഭ്യത, സംഭരണം എന്നിവ ഉറപ്പാക്കാൻ ഹൈപവർ കമ്മിറ്റിക്ക് നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു.അതേസമയം വയനാട്ടിൽ കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ ഒരു വിദ്യാർഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച വിദ്യാർഥികളുടെ എണ്ണം 17 ആയി. നിപ ബാധിതന്‍റെ നില ഗുരുതരമായി തുടരുകയാണ്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥിയുടെ സാമ്പിൾ ആണ് പോസിറ്റീവായത്. സ്കൂളിലെ 21 പേർ ബത്തേരിയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ മാസം സംസ്ഥാനത്താകെ 70 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
ഷിഗല്ലെ ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട്ടെ നിപ ബാധിതന്‍റെ നിലയിലും മാറ്റമില്ല. അതേസമയം രോഗിയുമായി സമ്പർക്കം പുലർത്തിയവരില്‍ ആർക്കും ഇതുവരെ രോഗം വന്നിട്ടില്ല.
Leave a Comment
Your comment will be visible after admin approval.