തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമന വിവാദത്തിന് പിന്നാലെ ഭേദഗതി വരുത്തിയ ഉത്തരവ് പുറത്തിറങ്ങി

Global Indian Writer · June 17, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമന വിവാദത്തിന് പിന്നാലെ ഭേദഗതി വരുത്തിയ ഉത്തരവ് പുറത്തിറങ്ങി. മുൻ ദേവസ്വം ക്ലർക്ക് ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റൻറ് ഓഡിറ്ററായി നിയമിച്ചു. ശ്യാം പ്രകാശിന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ ആയിരുന്നു നേരത്തെ നിയമനം.വിജിലൻസ് ഓഫീസറായി നിയമിച്ച വിഷ്ണു ജെ.എസ്സിനെ മുണ്ടക്കയം അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ആയി മാറ്റി നിയമിച്ചു.



തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനത്തിൽ മന്ത്രി കെ.മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. അതിന് പിന്നാലെയാണ് മാറ്റം. ബോർഡിന് കീഴിൽ വരുന്ന വള്ളിയംകാവ് ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ശ്യാം പ്രകാശിനെ നിയമിച്ചതിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്. ‘ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത വ്യക്തിയെ ഉന്നതപദവിയിൽ നിയമിച്ചത് പുനഃപരിശോധിക്കണമെന്ന് മന്ത്രി കെ.മുരളീധരൻ ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനോട് ആവശ്യപ്പെടുകയായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.