സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ഡയാലിസിസ് വിതരണം രാജൻ ജെ.പല്ലൻ നിർവ്വഹിച്ചു

Global Indian Writer · October 4, 2026 · 1 min read · 0 Comments · 0 Shares

തൃശൂർ :​ഗാന്ധിജയന്തി അനുബന്ധ പരിപാടികളുടെ ഭാഗമായി സബർമതി ചാരിറ്റബിൾ ട്രസ്റ്റ്, ഒല്ലൂരിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് വിതരണവും, കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.സി.സലിനെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.


​തൃശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങ് എം.എൽ.എ രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.
സബർബതി ചെയർമാൻ ജോസ് പറമ്പൻ അധ്യക്ഷത വഹിച്ചു.

​കോ-ഓപ്പറേറ്റീവ് ആശുപത്രി പ്രസിഡന്റ് ടി. കെ. പൊറിഞ്ചു, കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, പ്രൊവിൻഷ്യൽ സുപ്പീരിയർ ബ്രദർ ജോസ് ചുങ്കത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മെഫി ഡെൽസൺ, ഇൻകാസ് – ഒ ഐ സി സി – തൃശൂർ ജില്ലാ ഗ്ലോബൽ ചെയർമാൻ എൻ.പി. രാമചന്ദ്രൻ, ഒല്ലൂക്കര എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ, ശോഭന പുഷ്പാംഗദൻ, റെനി ടീച്ചർഎന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

​കൂടാതെ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് IMA ബ്ലഡ് ബാങ്കിൽ വെച്ച് സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.


​

Share this story

Leave a Comment

Your comment will be visible after admin approval.