ടിനി ടോം ആക്രമിക്കാൻ ശ്രമിച്ചു: പരാതിയുമായി നീന കുറുപ്പ്

Global Indian Writer · May 24, 2026 · 1 min read · 0 Comments · 0 Shares

നടന്‍ ടിനി ടോമിനെതിരെ താരസംഘടനയായ AMMAയില്‍ നടി നീന കുറുപ്പിന്‍റെ പരാതി. സംഘടനയുടെ കുടുംബ സംഗമത്തില്‍ ടിനി തന്നെ അപമാനിച്ചുവെന്നാണ് പരാതി. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും ശാരീരികമായി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും നീന കുറുപ്പിന്‍റെ പരാതിയില്‍ പറയുന്നു. 

നടി അന്‍സിബയും ഇന്നലെ ടിനിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. താരസംഘടനയില്‍ നിന്ന് രാജിവയ്ക്കാനുള്ള കാരണം ടിനിയാണെന്നും അമ്മയുടെ ജോയിന്‍റ് സെക്രട്ടറിയായത് മുതല്‍ താരം തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യാജ ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുകയായിരുന്നുവെന്നും അന്‍സിബ പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.