Tuesday, May 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാന ബജറ്റ് ഇന്ന്

സംസ്ഥാന ബജറ്റ് ഇന്ന്

തിരുവനന്തപുരം : ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നു രാവിലെ 9ന് നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ നികുതി ഭാരം കൂടി അടിച്ചേൽ‌പ്പിക്കുമോ എന്ന ചങ്കിടിപ്പിലാണു ജനം. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസുകൾ, പിഴത്തുക, മോട്ടർ വാഹന നികുതി തുടങ്ങിയവ വർധിക്കുമെന്നാണ് കരുതുന്നത്. പുതുതായി നികുതികളും സേവന നിരക്കുകളും ഏർപ്പെടുത്തിയേക്കും.

സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീ–പുരുഷ തുല്യതയ്ക്കും പ്രാധാന്യം നൽകുന്ന ഒട്ടേറെ പദ്ധതികളും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റ് പ്രസംഗത്തിന്റെ കവർ ചിത്രമായി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ ചിത്രം തിരഞ്ഞെടുത്തതായാണു സൂചന. ക്ഷേമ പെൻഷനിൽ 100 രൂപ വർധനയും ധനമന്ത്രിയുടെ പരിഗണനയിലുണ്ട്.

ഇന്ധനത്തിനൊപ്പം പുതിയ സെസ് ഏർപ്പെടുത്തണമെന്ന ശുപാർശ ധനവകുപ്പിനു ലഭിച്ചിരുന്നെങ്കിലും നടപ്പാക്കിയാലുള്ള ജനരോഷം സർക്കാർ ഭയക്കുന്നുണ്ട്. കേന്ദ്രത്തിൽ നിന്നു കിട്ടിക്കൊണ്ടിരുന്ന തുകയിൽ 25,000 കോടിയെങ്കിലും അടുത്ത വർഷം കുറവു വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതു നികത്തുന്നതിന് പരമാവധി വരുമാനം ബജറ്റിൽ ഉറപ്പാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments