Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻചാണ്ടി വികാരം എൽഡിഎഫിനെ അസ്വസ്ഥപ്പെടുത്തുകയാണെന്ന് വി.ടി ബൽറാം

ഉമ്മൻചാണ്ടി വികാരം എൽഡിഎഫിനെ അസ്വസ്ഥപ്പെടുത്തുകയാണെന്ന് വി.ടി ബൽറാം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ആരോപണ വിധേയരായ മാസപ്പടി വിവാദം പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിഷയം തന്നെയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. വീണക്ക് ലഭിച്ച ഒന്നേമുക്കാൽ കോടി അഴിമതിയിലൂടെ ശേഖരിച്ച കള്ളപ്പണമാണ്. പിൻവാതിലിലൂടെ മറ്റ് പല സേവനങ്ങളും ചെയ്തുകൊടുത്തതിനുള്ള അനധികൃതമായ പ്രതിഫലമാണിത്.ഇതിനെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് തയ്യാറുണ്ടോ എന്നും ബൽറാം ചോദിച്ചു.

പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടി വികാരം എൽഡിഎഫിനെ അസ്വസ്ഥപ്പെടുത്തുകയാണെന്നും വി.ടി ബൽറാം പറഞ്ഞു. ‘ഉമ്മൻചാണ്ടിയുടെ ഓർമയിലാണ് പുതുപ്പള്ളി എന്നും നിൽക്കുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അത് അങ്ങനെ തന്നെയാകും. അതിനെ സഹതാപതരംഗം എന്ന് പറഞ്ഞ് വിലകുറച്ച് കാണേണ്ടത് എന്തിനാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമകളെ തമസ്‌കരിച്ചു കളയണമെന്ന വാശി എൽ.ഡി.എഫിനുണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. അത് നടക്കാൻ പോകുന്ന കാര്യവുമില്ല’.. ബല്‍റാം പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments