Friday, July 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ എന്ന് ഡോ. തോമസ് ഐസക്

തന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ എന്ന് ഡോ. തോമസ് ഐസക്

പത്തനംതിട്ട: തന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ എന്ന് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്. സമർപ്പിച്ച ഒരുവാദങ്ങളെയും ഖണ്ഡിക്കാൻ ഇഡിക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യാനുള്ള കാരണം പോലും കോടതിയെ ബോധിപ്പിക്കാൻ അവർക്കായിട്ടില്ല. പിന്നയല്ലേ അറസ്റ്റ്. തന്നെ ഇഡി ഇപ്പോൾ അറസ്റ്റു ചെയ്യുമെന്നാണ് യുഡിഎഫുകാർ വീടുവീടാന്തരം കയറിയിറങ്ങി പറഞ്ഞു നടക്കുന്നത്.

അരവിന്ദ് കെജ്രിവാളിന്‍റെ ഗതിയായിരിക്കുമത്രേ തനിക്കും. നല്ല കഥയായി. എന്നെ ഇപ്പം അറസ്റ്റു ചെയ്യും, കിഫ്ബിയെ ഇടിക്കൂട്ടിൽ കയറ്റും എന്നൊക്കെ എത്രകാലമായി കേൾക്കുന്നതാണ്. ഇതുവരെ ഒന്നും നടന്നില്ല. സമൻസുകൾ പലത് അയച്ചു. ഞാൻ കോടതിയെ സമീപിച്ചു. അറസ്റ്റു ചെയ്യുന്നത് പോകട്ടെ, തന്നെ ചോദ്യം ചെയ്യുന്നത് എന്തിന് എന്ന ചോദ്യം കോടതി ആവർത്തിച്ചു ചോദിച്ചിട്ടു പോലും ഇഡിയ്ക്ക് മറുപടിയില്ലെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments