Wednesday, April 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇൻകാസ്- ഓ ഐ സി സി തൃശൂർ ജില്ല ഗ്ലോബൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി...

ഇൻകാസ്- ഓ ഐ സി സി തൃശൂർ ജില്ല ഗ്ലോബൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ യോഗം സംഘടിപ്പിച്ചു

തൃശൂർ : ഇൻകാസ്- ഓ ഐ സി സി തൃശൂർ ജില്ല ഗ്ലോബൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ യോഗം സംഘടിപ്പിച്ചു. തെക്കെ ഗോപുര നടയിൽ നടന്ന ചടങ്ങ് യു. ഡി. എഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യ പ്രഭാഷണം നടത്തി.

മുതിർന്ന പത്രപ്രവർത്തകൻ എ. സേതുമാധവൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രതിപക്ഷ ഉപനേതാവ് സുനിൽ രാജ്, രവി താണിക്കൽ, റിസ്സൺ വർഗീസ്, ഗോപാല കൃഷ്ണൻ, അബ്ദുൾ മനാഫ്, യാവൂട്ടി എന്നിവർ ആശംസകൾ നേർന്നു.

എൻ.പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.എ. രവീന്ദ്രൻ സ്വാഗതവും പി.ഡി. ബെന്നി നന്ദിയും പറഞ്ഞു. ചന്ദ്രപ്രകാശ് ഇടമന , ബി. പവിത്രൻ, സുനിൽ അരുവായ്, എൻ. എ. ഹസ്സൻ, സോണി പാറക്കൽ, നവാസ് തെക്കും പുറം, സുദർശൻ, സഗീർ, നസീർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com