Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിണറായി സർക്കാർ ദുരന്തങ്ങൾ വില കൊടുത്തു വാങ്ങുകയാണെന്ന് രമേശ് ചെന്നിത്തല

പിണറായി സർക്കാർ ദുരന്തങ്ങൾ വില കൊടുത്തു വാങ്ങുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിണറായി സർക്കാർ ദുരന്തങ്ങൾ വില കൊടുത്തു വാങ്ങുകയാണെന്ന് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി തന്നെ നേരിട്ട് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിട്ടും ആരോഗ്യ വകുപ്പിലെ ഒരു വനിതാ ഡോക്ടർ പോലീസിന്റെ സാന്നിദ്ധ്യത്തിൽ റിമാന്റ് പ്രതിയുടെ കൈകളാൽ കൊല ചെയ്യപ്പെട്ടത് നാടിനു അപമാനം തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ എഫ്ബി പോസ്റ്റ്

മുന്നറിയിപ്പുകൾ ഗൗനിക്കാത്ത പിണറായി സർക്കാർ ദുരന്തങ്ങൾ വില കൊടുത്തു വാങ്ങുകയാണ്. മാസങ്ങൾക്ക് മുൻപ് നിയമസഭാ ചർച്ചയിൽ ലഹരിമാഫിയ ഈ സംസ്ഥാനത്ത് നടത്തി കൊണ്ടിരിക്കുന്ന അതി സങ്കീർണ്ണമായ പ്രശ്നങ്ങൾ എന്റെ പ്രസംഗത്തിൽ ഞാൻ അടിവരയിട്ടു സൂചിപ്പിച്ചിരുന്നു. ഭാവി തലമുറയുടെ ഭാവിയെ കരുതിയും നിലവിൽ യുവതി യുവാക്കൾ അകപ്പെട്ടുകൊണ്ടിരിക്കുന്ന അപകടാവസ്ഥക്കും തുടർന്നു വരാനിരിക്കുന്ന അരക്ഷിതാവസ്ഥക്കും തടയിടാൻ ശ്രമിക്കാത്ത പിണറായി സർക്കാരും ഇന്നുണ്ടായ ഈ മരണത്തിനു ഉത്തരവാദിയാണ്.
മുഖ്യമന്ത്രി തന്നെ നേരിട്ട് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിട്ടും ആരോഗ്യ വകുപ്പിലെ ഒരു വനിതാ ഡോക്ടർ പോലീസിന്റെ സാന്നിദ്ധ്യത്തിൽ റിമാന്റ് പ്രതിയുടെ കൈകളാൽ കൊല ചെയ്യപ്പെട്ടത് നാടിനു അപമാനം തന്നെയാണ്.

ഞാൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ വിദ്യാലയങ്ങളും ക്യാമ്പുസുകളും കേന്ദ്രീകരിച്ച് നടത്തിയ സേവ് ക്യാമ്പസ് പദ്ധതിയിലുടെ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികൾ ഉണ്ടായതിനെ തുടർന്ന് ലഹരിമുക്ത ക്യാമ്പുസുകളാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. തുടർന്ന് വന്ന ഒന്നാം പിണറായി സർക്കാർ ആ പദ്ധതിക്ക് തുടർച്ച നൽകിയില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്. ലഹരിമാഫിയക്കെതിരെ ശക്തമായ പോലീസ്, എക്‌സൈസ് നടപടികൾക്ക് അന്ന് രക്ഷിതാക്കളുടെയും ബഹുജനങ്ങളുടെയും വലിയ പിന്തുണയാണ് ലഭിച്ചത്. ആഭ്യന്തരം അലങ്കാരത്തിനും അകമ്പടിക്കും വേണ്ടിയുള്ളതല്ല എന്ന് ഇനിയെങ്കിലും അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

സമാനമായ രീതിയിൽ നമ്മുടെ സംസ്ഥാനത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും ചൂഷണം ചെയ്തിരുന്ന ബ്ലേഡ് മാഫിയക്കെതിരെ നടപ്പിലാക്കിയ ഓപ്പറേഷൻ കുബേര , വൻ വിജയമായിരുന്നു. ബ്ലേഡ് മാഫിയകളുടെ അക്രമവും ഭീഷണിയും മൂലം എത്രയോ കുടുംബങ്ങളാണ് വഴിയാധാരമായത്, കൂട്ട ആത്മഹത്യകൾ തുടർ കഥയായ സമയത്തു നടപ്പിലാക്കിയ ഓപ്പറേഷൻ കുബേരയിലുടെ ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ നാട്ടിൽ നടമാടിയ സമാധാനന്തരീക്ഷം ഇന്നുണ്ടോ എന്ന് നാം ചിന്തിക്കണം. പ്പെറേഷൻ കുബേരയുടെ ചിറകരിഞ്ഞ സർക്കാരാണ്പിണറായി വിജയന്റേത്.

ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ട മുഖ്യമന്ത്രിയും സർക്കാരും കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ തയ്യാറാകാത്തത് ക്രമസമാധാന തകർച്ചക്ക് കാരണമായി. എത്ര ഗുരുതരമായ ക്രൂരകൃത്യം നടത്തിയാലും കുറ്റവാളിക്ക്സംരക്ഷണം നൽകുന്ന പോലീസ് സംവിധാനമാണ് കേരളത്തിന്റെ ശാപം…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments