Saturday, May 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഐഫോണും ഐപാഡും മാക്ബുക്കും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ആപ്പിൾ ഉത്പന്നങ്ങളിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ

ഐഫോണും ഐപാഡും മാക്ബുക്കും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ആപ്പിൾ ഉത്പന്നങ്ങളിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ

ഐഫോണും ഐപാഡും ഉൾപ്പടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് (CERT) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹാക്ക് ചെയ്യപ്പെടാനും മാൽവെയറുകൾ പ്രവർത്തിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പ്രത്യേക ലിങ്കുകൾ സന്ദർശിക്കുന്നവരുടെ ഉത്പന്നങ്ങൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം. അതിനാൽ സോഫ്റ്റ് വെയറുകൾ യഥാസമയം അപ്ഡേറ്റ് ചെയ്യാനും നിർദേശമുണ്ട്. ലിങ്കുകൾ സന്ദർശിക്കുമ്പോഴും പബ്ലിക് വൈ-ഫൈ ഇന്റർനെറ്റ് ഉപയോ​ഗിക്കുമ്പോഴും ജാ​ഗ്രത വേണമെന്നാണ് നിർദേശം. മാക്ബുക്ക്, ഐപാഡ്, ഐഫോൺ, വിഷൻ പ്രോ ഹെഡ്സെറ്റ് എന്നിവയുടെ ഉപഭോക്താക്കൾ ജാ​ഗ്രത സ്വീകരിക്കേണ്ടതാണ്. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം (ആപ്പിൾ ആപ്പ് സ്റ്റോർ) ‍ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ഏറ്റവും പുതിയ വേർഷനിലേക്ക് സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുകയെന്നതാണ് സുരക്ഷാവീഴ്ചയെ പ്രതിരോധിക്കാനുള്ള പ്രധാന പോംവഴി. ടു-ഫാക്ടർ ഒതന്റിക്കേഷൻ (2FA) Enable ചെയ്തിടാനും CERT നിർദേശിക്കുന്നു.

റിസ്കിലുള്ള ഡിവൈസുകൾ ചുവടെ:

iPhone XS
iPad Pro (12.9-inch, 10.5-inch, and 11-inch)
iPad Air,
iPad,
iPad mini with iOS
iPadOS versions earlier than 17.4.1,
iPhone 8,
iPhone 8 Plus
iPhone X
iPad 5th generation
iPad Pro (9.7-inch, and 12.9-inch 1st generation) with iOS
iPadOS versions earlier than 16.7.7.

MacBooks with macOS Ventura versions
macOS Sonoma versions
Apple Vision Pro headsets with visionOS versions before 1.1.1 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments