കോഴിക്കോട് : വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രോവിൻസ് വനിതാ വിഭാഗവുമായി ചേർന്ന് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ നടന്ന സെമിനാറിൽ WMC മലബാർ പ്രോവിൻസ് ചെയർമാൻ KPU അലി അദ്ധ്യക്ഷനായി. ഇന്ത്യാ റീജ്യൻ ട്രഷറർ രാമചന്ദ്രൻ പേരാമ്പ്ര സെമിനാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ റീജ്യൻ വൈസ് ചെയർമാൻ മെഹ്റൂഫ് മണലൊടി ആശംസകൾ നേർന്നു. തുടർന്ന് നടന്ന ലഹരി വിരുദ്ധ സെമിനാറിൽ വനിതാ വിംഗ് പ്രസിഡൻ്റ് ശ്രീമതി ലളിതാ രാമചന്ദ്രൻ മോഡറേറ്ററായി. പ്രോവിൻസ് പ്രസിഡൻ്റ് നൗഷാദ് അരീക്കോട് സെമിനാറിൽ വിഷയം അവതരിപ്പിച്ചു.
വർദ്ധിച്ചു വരുന്ന ലഹരിയെ ചെറുക്കാൻ കുടുംബ ബന്ധങ്ങൾ ശക്തിപ്പെടണമെന്നും കുടുംബമാവണം മക്കൾക്ക് ലഹരിയെന്നും അദ്ദേഹം സെമിനാറിൽ അവതരിപ്പിച്ചു. മതങ്ങളും വേദഗ്രന്ഥങ്ങളും വിളിച്ചോതുന്ന സാഹോദര്യം സൗഹൃദം എന്നിവ തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്നും സെമിനാർ സമർത്ഥിച്ചു.
പ്രശസ്ത മലയാള ചലചിത്ര ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ നിര്യാണത്തിൽ ചടങ്ങ് അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. പ്രോവിൻസ് ജന: സെക്രട്ടറി മുർഷിദ് അഹമ്മദ് സ്വാഗതവും വനിതാ വിംഗ് സെക്രട്ടറി ഫാത്തിമ രഹന നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങൾക്കും അതിഥികൾക്കുമായി ഇഫ്ത്വാർ വിരുന്നും ഒരുക്കി.